എന്നെക്കാൾ ചുരുക്കം സിനിമയിൽ അഭിനയിച്ചവർക്ക് പോലും അമ്മയിൽ മെമ്പർഷിപ്പ് നൽകി എനിക്ക് തന്നില്ല നീരജ് മാധവ് പറഞ്ഞത് എല്ലാം സത്യം ; വെളിപ്പെടുത്തലുമായി വിഷ്ണു

മലയാള സിനിമയിൽ തുടർന്ന് പോകുന്ന അധികാര വാഴ്ചയെ കുറിച്ച് മുൻപും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ അവസ്ഥ നേരിട്ട കാര്യം നടനായ നീരജ് മാധവ് പങ്കുവെച്ചിരുന്നു, തുറന്ന് പറച്ചിലിന് പിന്നാലെ നിരവധി ആളുകൾ അദ്ദേഹത്തിനെ വിമർശിച്ചും പിന്തുണച്ചും എത്തിയിരുന്നു. ചിലരെ ഒതുക്കാൻ മലയാളം സിനിമയിൽ ചില സംഘങ്ങളുണ്ടെന്നും അവരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാൻ കഴിയാത്തതിനാൽ അവസരങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നാണ് നീരജ് മാധവ് വെളിപ്പെടുത്തിയത്.

നീരജ് മാധവിന് പിന്തുണയുമായി ഫെഫ്ക സംഘടനയും രംഗത്തെത്തിയിരുന്നു ഇപ്പോൾ നടനായ വിഷ്ണു പ്രസാദും നീരജ് മാധവിനെ പിന്തുണച്ചു എത്തിയിരിക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ സീരിയൽ പരമ്പരകളിലാണ് അഭിനയിച്ചു വരുന്നത്. തന്നേക്കാൾ സിനിമ കുറവുള്ളവർക്ക് പോലും അമ്മ സംഘനടനയിൽ അംഗത്വം ലഭിച്ചെന്നും എന്നാൽ തനിക്ക് ലഭിച്ചില്ലെന്നും തുറന്ന് പറയുകയാണ് വിഷ്ണു ഇപ്പോൾ.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

അമ്മ സംഘടന എന്ത്‌കൊണ്ടാണ് തനിക്ക് അംഗത്വം നിഷേധിച്ചതെന്നും വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണെങ്കിലും ഇപ്പോൾ മനസ്സ് തുറക്കുകയാണെന്നുമാണ് താരം പറയുന്നത്. ആദ്യം വിനയൻ സാർ സംവിധാനം ചെയ്ത കാശി എന്ന ചിത്രത്തിന് ശേഷം ഫാസിൽ ചെയ്ത കൈയെത്തും ദൂരത്ത്, ജോഷി സാറിന്റെ റൺ വേ, മാമ്പഴക്കാലം, ബെൻജോൺസൻ, ലോകനാഥൻ ഐഎഎസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പിന്നീട് അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ ഇനിയും സിനിമ ചെയ്യാനാണ് അന്ന് അവർ ആവിശ്യപെട്ടതെന്നും എന്നാൽ ഇന്ന് തന്നേക്കാൾ കുറവ് സിനിമകൾ ചെയ്ത നടന്മാർക്ക് അംഗത്വം അമ്മ കൊടുക്കുന്നുവെന്നും വിഷ്ണു പറയുന്നു. തന്റെ സുഹൃത്ത് കൂടിയായ നീരജ് മാധവ് പറഞ്ഞ സ്വജനപക്ഷം സിനിമ മേഖലയിൽ ഉണ്ടെന്ന കാര്യം സത്യമാണെന്നും താൻ അതിന് ഇരയാണെന്നും താരം പറയുന്നു.

Latest news
POPPULAR NEWS