എന്റെ ഒരേഒരു പ്രതിക്ഷയായിരുന്നു അവൻ എന്റെ മകനോട് എന്തിനായിരുന്നു ഇത്ര ക്രൂരത ? അഖിലിന്റെ അമ്മ പറയുന്നു

കൊടുമണ്ണിൽ സഹപാഠിയെ വെട്ടി കൊല്ലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ കേട്ടാൽ അറയ്ക്കുന്ന രീതിയിലുള്ള കൊലപാതകമാണ് ചെയ്‌തെന്ന് പോലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും വീണ്ടും കഴുതറക്കാൻ ശ്രമിച്ചത് എന്തിനാണ് എന്ന് ഇപ്പോളും പോലീസിനും മനസിലായിട്ടില്ല. ചില സൈക്കോ സിനിമകളിലെ പോലെ കൊന്ന ശേഷം തെളിവ് കണ്ടെത്താത അവസ്ഥ സൃഷ്ടിക്കാനായിരുന്നോ ഇ പ്രവർത്തികൾ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

പ്രതികളെ കണ്ടെത്തിയ സമയം തൊട്ട് മൊഴികളിൽ ഉണ്ടായ മാറ്റവും പിന്നീട് അവരുടെ ചരിത്രവും ഒക്കെ അന്വേഷിച്ചാൽ ഏറെ ദുരുഹത ഇ കൊലപാതകത്തിന് പിന്നിൽ ഉണ്ട്. ആദ്യം പോലീസിനോട് പപ്ജി കളിക്കുന്നതിന്റെ ഇടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരിന്നു മൊഴി.

എന്നാൽ പബ്‌ജിയുടെ പേരിൽ ഒരാളെ കൊല്ലുക എന്നത് സംശയം സൃഷ്ടിക്കുന്നതായിരുന്നു അതിനെ തുടർന്ന് കൂടുതൽ പോലീസ് അന്വേഷണത്തിൽ മൊഴി വീണ്ടും പ്രതികൾ മാറ്റി പിന്നീട് ഇവർ പോലീസിനെ അറിയിച്ചത് റോളർ സ്കെറ്റിങ് ഷു കൊണ്ട് പോയി നശിപ്പിച്ചതിനെ തുടർന്ന് ഉള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് എന്നാണ്. ക്രൂരമായും പൈശാചികമായും കൊല്ലപ്പെടുത്തിയ ശേഷം മറവ് ചെയ്യുന്നു എങ്കിൽ അത് കൃത്യമായ പ്ലാനിങ്ങോട് കൂടി മാത്രമാകണം. അറിയാതെ കൊല്ലപ്പെടുത്തിയിരുന്നു എങ്കിൽ അവരിൽ പ്രകടമാകുന്ന ഭാവ വ്യത്യാസങ്ങൾ ഇതായിരുന്നില്ല എന്നും ചൂണ്ടി കാണിക്കുന്നു.

എന്നാൽ ചില സിനിമ രംഗങ്ങൾ കണ്ടാണ് ഇത്തരത്തിൽ മറവ് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രതികളുടെ മറുപടി. കൊല്ലപ്പെട്ടിട്ടും കഴുതറക്കാൻ ശ്രമിച്ചതിന്റ കാരണം എന്താണ് ഇപ്പോളും ഇവർ വ്യക്തമാകുന്നില്ല. പ്രതികൾക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു തുടർന്ന് പോലീസ് അന്വേഷണത്തിൽ അത് കണ്ടെത്തുകയും ചെയ്തിരുന്നു.

  കണ്ണൂരിൽ പശുവിനെ പീഡിപ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

പക്ഷേ അതിലും ഞെട്ടിപ്പിക്കുന്നത് പണ്ട് പ്രതികൾക്ക് എതിരെ പല കേസുകളും പരാതികളും ഉണ്ടായപ്പോൾ ഒരു പ്രമുഖൻ ഇടപെട്ടു ഒതുക്കി തീർത്തു എന്ന വിമർശനവും നില നിൽക്കുന്നുണ്ട്. എം എൽ എ വീണ ജോർജിന്റെ വീട്ടിൽ നടന്ന സിസിടിവി ക്യാമറ മോഷണം നടത്താൻ ശ്രമിച്ചു തുടങ്ങിയ നിരവധി പരാതികൾ ഇവർക്ക് നേരെ ഉയർന്നിരുന്നു. പരിശീലനം ലഭിച്ചിട്ട് ഉള്ളവർക്ക് മാത്രം നടത്താൻ കഴിയുന്ന രീതിയിലാണ് ഇ കൊലപാതകവും നടന്നത്.

കൊല്ലപ്പെട്ട അഖിലിന്റെ കുടുംബം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന അവസ്ഥയിൽ അഖിലേ മാത്രമായിരുന്നു ഇവർക്ക് ഏക പ്രതീക്ഷ. ഒറ്റ മകന്റെ വിയോഗം ഏറെ തളർത്തിയ അച്ഛൻ സുരേഷ് എറണാകുളത്തു ഒരു ഹോട്ടലിൽ ജീവനക്കാരനാണ്‌, സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുമ്പോൾ അഖിലിനെ സ്കൂളിൽ വിട്ടിട് മാതാവ് മിനിയും ജോലിക്ക് പോകാറുണ്ടായിരിന്നു. നിസാര കാര്യത്തിന് ഇത്രയും ക്രൂരമായ കൊലപാതകം വേണമായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് കരയുന്ന അമ്മ മിനിക്ക് ഇന്ന് സുരേഷ് മാത്രമേയുള്ളു.

Latest news
POPPULAR NEWS