അവതാരിക എന്ന നിലയിൽ തന്റേതായ ഭാഷ ശൈലി കൊണ്ടുവന്ന ആളാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ രഞ്ജിനിയുടെ വാതോരാതെയുള്ള സംസാരവും അവതരണവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അവിടുന്നിങ്ങോട്ട് ഒട്ടുമിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നൈറ്റുകളിലും നിറ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. ബിഗ്ഗ് ബോസ്സ് ഒന്നാം സീസണിൽ എത്തിയതോടെ രഞ്ജിനിയെക്കുറിച്ചു കൂടുതൽ അറിയാൻ ആരാധകർക്ക് കഴിഞ്ഞു. 2000ൽ ഫെമിന മിസ്സ് കേരളയായിരുന്ന രഞ്ജിനി എൻട്രി, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രഞ്ജിനി വിവാഹിതയാവാൻ പോവുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഫ്‌ളവേഴ്‌സ് ടിവിയിലെ പുതിയൊരു പരിപാടിയുടെ പ്രോമോയ്ക്ക് വേണ്ടി സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി എത്തിയ വിഡിയോയിൽ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വിവാഹിതയാകുന്നു എന്ന വാർത്തകൾക്ക് ആക്കം കൂട്ടുന്നത്. “ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു. ഇങ്ങനെ ഒന്നും ആയാല്‍ പോരാ. ഈ സ്‌റ്റേജ് ഷോകളും ഫ്രണ്ട്‌സും മാത്രം പോര ജീവിതത്തില്‍ മറ്റെന്തോ ഒരു സാധനം കൂടി വേണം. എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ.
എന്റെ കല്യാണം ഒരു സംഭവമായിരിക്കണം ഒരു സ്വയംവരം ശ്രീരാമന്‍ സീതയെ കെട്ടിയ പോലെ, നളന്‍ ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല. വിവാഹ ജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ട്. അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയായിക്കോ ഫ്‌ളവേഴ്‌സ് ടിവിയില്‍. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നു”. എന്നാണ് രഞ്ജിനി പറയുന്നത്.