“എന്റെ പേര് ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിച്ചു അകത്തിടുമെന്നു” ആഷിക് അബുവിനു ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്: സന്ദീപ് വാര്യരുടെ പണി പൊരിച്ച മത്തി ടീമ്സിനു ഏറ്റിട്ടുണ്ട്

ആഷിക് അബുവിന്റെ മോഷണം കൈയ്യോടെ പൊക്കിയ സന്ദീപ് വാര്യർ സൂപ്പർ സ്റ്റാർ ആകുമ്പോൾ ചെയ്ത കള്ളത്തരത്തെ എങ്ങനേലും ന്യായീകരിച്ചു കരകയറാൻ ഉള്ള ശ്രമത്തിലാണ് ആഷിക് അബു. ഇപ്പോളിതാ വീണ്ടും ആഷിക് അബുവിനു കുരുക്ക് വീണിരിക്കുകയാണ്. മറ്റൊന്നുമല്ല.. നല്ല ഒന്നാന്തരം കുരുക്ക് തന്നെയാണ്. എറണാകുളം ജില്ല കളക്ടറായ സുഹാസ് കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സെക്രട്ടറി ബിജിലാലിനു അയച്ച കത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഞാൻ നിങ്ങളുടെ സംഘടനയുടെ രക്ഷാധികാരിയല്ലെന്നും മേലിൽ എന്റെ പേര് ഉപയോഗിച്ചാൽ തൂക്കിയെടുത്ത് അകത്തിടുമെന്നുമാണ് കത്തിൽ പറയുന്നത്. എന്തായാലും സന്ദീപ് വാര്യരുടെ പണി പൊരിച്ച മത്തി ടീമ്സിനു നല്ലപോലെ ഏറ്റിട്ടുണ്ട്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Also Read  പ്രഭാത സവാരിക്കിടെ കണ്ടു മുട്ടി, മൂളിപ്പാട്ട് കേട്ട് പ്രണയം ; 19 കാരി 70 കാരനെ വിവാഹം ചെയ്തു

എറണാകുളം ജില്ലാ കളക്ടർ സുഹാസ് ഐഎഎസ് , കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറി ബിജിബാലിന് സ്നേഹപൂർവ്വം അയച്ച കത്ത് നോക്കൂ. “ഞാൻ നിങ്ങളുടെ സംഘടനയുടെ രക്ഷാധികാരി അല്ല. മേലാൽ എൻറെ പേര് ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിച്ച് തൂക്കി അകത്താക്കും” എന്ന് കളക്ടർ സ്നേഹപൂർവ്വം അറിയിച്ചിരിക്കുകയാണ്.

പിടിച്ചുനിൽക്കാൻ വേണ്ടി ആഷിക് അബുവും സംഘവും പറയുന്ന കള്ളങ്ങൾ ഒന്നിന് പിറകെ ഒന്നായി തകർന്നടിയുകയാണ്.

ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും വാക്കുകേട്ട് എന്തിനും ഏതിനും ചാടിയിറങ്ങുന്ന സെലിബ്രിറ്റികളുടെ ശ്രദ്ധയ്ക്ക്. തൃശ്ശൂർ ഇന്ത്യയിലാണ്.