എന്റെ ഭർത്താവ് വാസുവേട്ടനല്ല ഇദ്ദേഹമാണ് ; പ്രതികരണവുമായി മന്യ

ദിലീപ് ചിത്രമായ കുഞ്ഞികൂനനലിൽ സായികുമാർ അഭിനയിച്ച വാസു അണ്ണൻ എന്ന വേഷം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വില്ലൻ കഥാപാത്രമായ വാസു അണ്ണനെ ട്രോളന്മാർ ഇപ്പോൾ ആഘോഷമാക്കുകയാണ്. നിരവധി ട്രോളുകളാണ് വാസു അണ്ണനെ പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരളത്തിന് പുറത്ത് തെന്നിന്ത്യയിലും ചിത്രം വൈറലായി മാറി.

വാസു അണ്ണൻ നായക പദവിയിലേക്ക് ഉയരുന്നതായിയാണ് ട്രോളുകളിൽ ഏറെയും കാണുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് മാന്യയായിരുന്നു. മാന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസു അണ്ണനും വിവാഹം കഴിക്കുന്ന ട്രോളുകളാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രങ്ങൾ വൈറലായതോടെ താൻ വാസുവിനെയല്ല വിവാഹം കഴിച്ചത് വികസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി ട്രോളന്മാർക്ക് മാന്യ മറുപടി കൊടുക്കുകയും ചെയ്തു.

വാസു അണ്ണനെ സൂക്ഷിക്കണം, ഇ ജോഡി ഇപ്പോൾ ട്രെൻഡിങ്ങിലാണ് തന്റെ യഥാർത്ഥ ഭർത്താവ് വികാസാണ് എന്നാണ് മാന്യ കുറിച്ചത്. മലയാളത്തിൽ വിവിധ സിനിമകളിൽ നായികയായി തിളങ്ങിയ മാന്യ ഇപ്പോൾ കുടുംബത്തിന് ഒപ്പം ന്യൂയോർക്കിൽ സ്ഥിര താമസമാണ്. 2013 ളാണ് ഇരുവരും വിവാഹം കഴിച്ചത്.