മകൾ അഹാന കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തുന്നവർക്കിരെ പ്രതികരിച്ച് നടൻ കൃഷ്ണകുമാർ. തന്റെ രാഷ്ട്രീയം എന്താണെന്ന് നോക്കി മകളെ അസഭ്യം പറയുന്നത് ഭീരുത്വമാണെന്ന് കൃഷ്ണകുമാർ പറയുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മത്സരിച്ചതിന് പിന്നാലെ നടി അഹാന കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തി ആളുകൾ രംഗത്തെത്തിയിരുന്നു. വളരെ മോശമായ രീതിയിലാണ് ചിലർ അഹാനയ്‌ക്കെതിരെ പ്രതികരിച്ചത്. സോഷ്യൽ മീഡിയ സൈറ്റുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങക്ക് താഴെയാണ് ആളുകൾ അസഭ്യം പറയുന്നത്. അഹാന ഇതുവരെ തന്റെ രാഷ്ട്രീയം പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് പിന്തുണ നൽകിയിരുന്നു.
പെട്ടെന്നൊരു ദിവസം കൊണ്ട് ബിജെപിക്കാരൻ ആയതല്ല സ്‌കൂൾ ജീവിതം മുതൽ താനൊരു ദേശീയവാദിയായിരുന്നെന്നും ബിജെപി അനുഭാവി ആയിരുന്നെന്നും കൃഷ്ണകുമാർ പറയുന്നു. സിനിമ സീരിയൽ രംഗത്തേക്ക് വരുന്നതിന് മുൻപ് ബിജെപിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ വരെ പോയ കാലം തനിക്കുണ്ട്. ഇപ്പോൾ ബിജെപിയിൽ ലഭിച്ചത് ഔദ്യോഗിക അംഗത്വം മാത്രമാണെന്നും കൃഷ്ണകുമാർ പറയുന്നു. കോളേജ് കാലഘട്ടത്തിൽ എബിവിപി പ്രവർത്തകനായിരുന്നെന്നും കൃഷ്ണകുമാർ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നാലോളം മണ്ഡലങ്ങളിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് പോയിട്ടുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. വിമർശനങ്ങളെ ഇഷ്ടമാണ് അത് നമ്മൾ ഒരു തെറ്റ് ചെയ്തിട്ടാണ് നേരിടുന്നതെങ്കിൽ വിഷമം ഉണ്ടാവും എന്റെ ഭാഗം ക്‌ളീയർ ആയടത്തോളം കാലം ഒന്നിനേം ഭയക്കേണ്ട കാര്യം ഇല്ലെന്നും കൃഷ്ണകുമാർ പറയുന്നു.
കേരളത്തിൽ സജീവമായ മൂന്ന് പാർട്ടികളാണ് നിലവിൽ ഉള്ളത് കോൺഗ്രസ്സ്,കമ്മ്യൂണിസ്റ്റ്,ബിജെപി, ഇതിൽ ബിജെപിയിൽ ചേരുന്നവരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പേടിപ്പിക്കാം എന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്നും കൃഷ്ണകുമാർ പറയുന്നു. മകളെ ആക്ഷേപിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കൃഷ്ണകുമാർ പറയുന്നു.