എന്റെ സിനിമകൾ കണ്ട് പ്രിയ തീയേറ്ററിലിരുന്നു കൂവിയിട്ടുണ്ട്, കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തന്നെ ഇൻഡസ്ടറി ഹിറ്റായി മാറിയതോടെ കുഞ്ചാക്കോയെ തേടി ഒരുപാട് അവസരങ്ങൾ എത്തുകയും ചെയ്തു. ചോക്ലേറ്റ് ബോയി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കുഞ്ചാക്കോയുടെ ചില ചിത്രങ്ങ പരാജയപ്പെട്ടതിനെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുകയും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

രണ്ടാം വരവിൽ മികച്ച വേഷങ്ങൾ ലഭിച്ച കുഞ്ചാക്കോ എല്ലാത്തരം റോളുകളും ചെയ്യുന്ന ഒരു നടനായി മാറിയിരിക്കുകയാണ്. തന്റെ സിനിമകൾ വിലയിരുത്തുന്ന ജഡ്ജിയാണ് ഭാര്യ പ്രിയ എന്നാണ് കുഞ്ചാക്കോ പറയുന്നത്. പ്രിയ സിനിമ കണ്ടിട്ട് സത്യസന്ധമായി അഭിപ്രായം പറയാറുണ്ടന്നും എന്നാൽ പലരും അത് ചെയ്യാറില്ലന്നും കുഞ്ചാക്കോ പറയുന്നു. തന്റെ മോശം സിനിമകൾ വന്നപ്പോൾ തിയേറ്ററിൽ ഇരുന്ന് പ്രിയ കൂവിയിട്ടുണ്ടെന്നും കുഞ്ചാക്കോ വെളിപ്പെടുത്തുന്നു.

ടേക്ക് ഓഫ് സിനിമ റിലീസ് ചെയ്തപ്പോൾ താൻ കോട്ടയത്ത് ഇരുന്നാണ് സിനിമ കണ്ടതെന്നും സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം പലരും നല്ല അഭിപ്രായം പറഞ്ഞെന്നും എന്നാൽ എറണാകുളം തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്ന ഭാര്യ പ്രിയുടെ വിലയിരുത്തൽ സിനിമ കഴിഞ്ഞിട്ടും തന്നെ അറിയിച്ചില്ലെന്നും ഇടയ്ക്ക് ഫോണിൽ നോക്കിയെങ്കിലും മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് ടെൻഷനായി പോയെന്നും കുഞ്ചാക്കോ പറയുന്നു. പ്രിയേ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ കൂടിയെന്നും എന്നാൽ കുറച്ച് കഴിഞ്ഞ് പ്രിയ ഫോണിൽ മെസ്സേജ് അയച്ചു. സിനിമ കലക്കി എന്നൊക്കെ പറഞ്ഞെന്നും എന്നാൽ എന്താ ഫോണ് വിളിക്കാഞ്ഞതെന്ന് ചോദിച്ചപ്പോൾ സിനിമയിലെ രംഗങ്ങൾ കണ്ട് ഇമോഷണലായി കരഞ്ഞു പോയെന്നും പ്രിയ മറുപടി നൽകിയെന്നും കുഞ്ചാക്കോ കൂട്ടിച്ചേർത്തു.