എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലപ്പെട്ടു

കണ്ണൂർ: എ ബി വി പി പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എസ് ഡി പി ഐ പ്രവർത്തകൻ കണ്ണവം വാഴപുരയിൽ സലാഫുദ്ധീൻ കൊല്ലപ്പെട്ടു. ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയാണ് സലാഫുദ്ധീൻ. സലാഫുദ്ധീൻ സഞ്ചരിച്ചിരുന്ന കാറിൽ ബൈക്കിലെത്തിയ സംഘം ഇടിക്കുകയും തുടർന്ന് ഉണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.

വാക്കേറ്റത്തിനിടെയിൽ സഫലുദ്ധീനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെ ചിറ്റാരിക്കടവിനടുത്തു കകൈച്ചേരിയിൽ വെച്ചാണ് സംഭവം നടന്നത്. 2018 ജനുവരിയിലാണ് ശ്യാമപ്രസാദിനെ എസ് ഡി പി ഐ പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുന്നത്. കൊലപാതകത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന സലാഫുദ്ധീൻ 2019 മാർച്ചിൽ പോലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു. മൃതദേഹം തലശ്ശേരി സഹകരണ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.