എയ്ഡ്‌സ് ബാധിതയായ ഭാര്യയെ ഭർത്താവ് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി

ബംഗളൂരു : എയ്ഡ്‌സ് ബാധിതയായ ഭാര്യയെ ഭർത്താവ് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവ് പോലീസിൽ കീഴടങ്ങി. കൊല്ലപ്പെട്ട യുവതിയുടെ രണ്ടാം ഭർത്താവാണ് യുവാവ്. ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.

എന്നാൽ നാല് വർഷങ്ങൾക്ക് മുൻപാണ് ഭാര്യക്ക് എയ്ഡ്‌സ് പോസിറ്റിവ് ആണെന്ന് അറിയുന്നത്. ഇതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായി. താൻ കടുത്ത മാനസീക സമ്മർദ്ദം അനുഭവിക്കുന്നതായും സഹിക്കാൻ പറ്റാതായപ്പോഴാണ് കൊലപാതകം ചെയ്തതെന്നും യുവാവ് പോലീസിൽ മൊഴി നൽകി.