എറണാകുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി : എറണാകുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടിൽ ശശിയുടെ മകൻ അഖിൽ (26) ആണ് മരിച്ചത്. അഖിൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. എറണാകുളം പിപി റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്.

അതേസമയം ഇടിയുടെ ആഘാതത്തിൽ അഖിൽ പുറകിൽ വരികയായിരുന്ന ടോറസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട അഖിലിന്റെ മൃതദേഹം പട്ടിമറ്റം അഗ്നിസുരക്ഷസേന ജീവനക്കാർ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സ്വകാര്യ കമ്പനി ജീവനക്കാരനാണ് ജീവനക്കാരനായ അഖിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഖിലിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Latest news
POPPULAR NEWS