എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം : മുളന്തുരുത്തിയിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശിനി ആര്യ യെയാണ് സുഹൃത്തായ അശോകിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്.

രാവിലെ സൂര്യ വീട്ടിലെത്തുകയും തുടർന്ന് അശോകിന്റെ മുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് അശോകിന്റെ വീട്ടുകാരുടെ മൊഴി.അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നതായും. വർഷങ്ങൾക്ക് മുൻപ് അടുപ്പത്തിലായിരുന്നതായും അശോക് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.