എല്ലാം ഉണ്ടെങ്കിലും താൽപ്പര്യം ഇല്ലാത്തതുകൊണ്ട് ബിജുവേട്ടൻ അതൊന്നും ഉപയോഗിക്കാറില്ല ; ബിജുമേനോനെ കുറിച്ച് സംയുക്ത വർമ്മ

മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വർമ. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനുമായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ താരം തുറന്നു പറയുകയാണ്. 2002 ൽ വിവാഹ ശേഷം മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലെക്ഷൻ എന്നിവയാണ് തന്റെ പരിപാടികൾ എന്നാണ് താരം പറയുന്നത്.
samyu
അടുത്തകാലത്താണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്തതെന്നും പലപ്പോഴും വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഫോൺ പോലും ഓഫാക്കി വെക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ഇൻസ്റ്റാഗ്രാമിൽ യോഗ ചെയ്യുന്ന ഫോട്ടോസാണ് പങ്കുവെക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത തനിക്ക് അതിലും കഷ്ടം പിടിച്ച ഭർത്താവിനെയാണ് ലഭിച്ചതെന്നും സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് ഉണ്ടെങ്കിലും മൂപ്പരും ഉപയോഗിക്കാറില്ലെന്ന് സംയുക്ത പറയുന്നു. 80 കളിലെ ഫോട്ടോസ് പോലെ തോളിൽ പോലും പിടിക്കാത്ത ഫോട്ടോസാണ് മിക്കപ്പോഴും വെഡിങ് അനിവേഴ്സറിക്ക് ഫേസ്ബുക്കിൽ ഇടാറുള്ളത് ബിജുവേട്ടന് അത്തരം കാര്യങ്ങൾ താല്പര്യമില്ലെന്നും അതും ഫേസ്ബുക് പേജ് അഡ്മിൻ വിളിച്ചു പറയുമ്പോൾ മാത്രമാണെന്ന് സംയുക്ത പറയുന്നത്.

Also Read  ഉറങ്ങാതെ നിന്ന് പാമ്പിനെ പ്രകോപിപ്പിച്ചു ; ഉത്ര കൊലക്കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം