എല്ലാം എന്റെ സ്വന്തമാണ് ; ആറു ഗർഭിണിയുമായി നൈജീരിയൻ യുവാവ് വിവാഹ വേദിയിൽ

നൈജീരിയയിലെ പ്രമുഖ സിനിമാ താരമാണ് ഉച്ചെമ്പ വില്യംസ്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. താരത്തിന്റെ വിവാഹത്തെക്കാൾ ശ്രദ്ധ നേടിയത് വിവാഹത്തിന് വന്ന ആറു ഗര്ഭിണികളാണ്. ഉച്ചെമ്പ വില്യംസ് ന്റെ സുഹൃത്തായ നൈജീരിയൻ പ്ലെ ബോയ് പ്രെറ്റി മൈക്കിനൊപ്പമാണ് ആറു ഗർഭിണികൾ വിവാഹ ചടങ്ങിനെത്തിയത്.


പ്രെറ്റി മൈക്കിന്റെ ആറു ഭാര്യമാരും ഒരേ സമയത്താണ് ഗർഭം ധരിച്ചത്. ആറു ഗർഭിണിമാരുമായി ചടങ്ങിനെത്തിയ മൈക്ക് ഇവരെല്ലാം തന്റെ ഭാര്യമാരാണെന്ന് പറഞ്ഞ് ഓരോ ഗർഭിണിയുടെ വയറിലും ചുംബിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.