എല്ലാം ചെയ്യുന്നത് അൻവർഷായുടെ കൂടെ ആഡംബര ഹോട്ടലുകളിൽ ജീവിതം ആസ്വദിക്കാൻ ; സുഖ ജീവിതത്തിനായി മോഷണം ഒടുവിൽ കമിതാക്കളും സുഹൃത്തും അറസ്റ്റിൽ

കായംകുളം : മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി മാലപൊട്ടിക്കുന്ന യുവതി അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കമിതാക്കളായ ഏന്തിയാർ ചാനക്കുടിയിൽ ആതിര (24), പത്തിയൂർ കിഴക്ക് വെളുത്തറയിൽ അൻവർഷാ (22), തഴവ കടവത്തൂർ സ്വദേശി ഉണ്ണി (19) എന്നിവരാണ് അറസ്റ്റിലായത്. മേനമ്പള്ളിയിൽ വെച്ച് മധ്യവയസ്കയായ യുവതിയുടെ കഴുത്തിൽ നിന്നും ഒന്നരപവൻ തൂക്കമുള്ള മാലപൊട്ടിച്ച കേസിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തത്.

മാല നഷ്ടപെട്ട പെരിങ്ങാല സ്വദേശിനിയായ ലളിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയടങ്ങുന്ന കവർച്ച സംഘം അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴി ചോദിക്കാനാണെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിർത്തിയ ശേഷം അൻവർഷയുടെ പുറകിൽ ഇരുന്ന ആതിര ലളിതയുടെ മാലപൊട്ടിക്കുകയായിരുന്നു.

മാലപൊട്ടിച്ച ശേഷം ബൈക്കിൽ രക്ഷപെട്ട ഇരുവരും മോഷ്ടിച്ച ബൈക്ക് കൃഷ്ണപുരം മുക്കടക്ക് ഭാഗത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. കവർച്ച ചെയ്ത മാല ഓച്ചിറയിലെ ജ്വല്ലറിയിൽ വിറ്റതിന് ശേഷം ഇരുവരും ഒളിവിൽ പോയി. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ആതിരയും അൻവർഷായും ചേർന്ന് തിരുവല്ലയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.

  തൃക്കാക്കരയിൽ ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ച് വെച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനോടുക്കി

കവർച്ചയ്ക്ക് ശേഷം ബാംഗ്ലൂരിലേക്ക് കടന്ന ഇരുവരും ബാംഗ്ലൂരിലും സമാനമായ രീതിയിൽ കവർച്ച നടത്തിയെന്നും പൊലീസിന് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഒടുവിൽ അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നും ഒൻപത് പവൻ വിലവരുന്ന സ്വർണമാല കവർച്ച നടത്തിയതായി പ്രതികൾ പൊലീസിന് മൊഴി നൽകി.

ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഇരുവരും കവർച്ച നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ ശേഷം ജയകൃഷ്ണനാണ് മാല വില്പന നടത്താൻ ഇവരെ സഹായിക്കുന്നത്. കവർച്ച നടത്തിയ സ്വർണം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ഹോട്ടലുകളിൽ റൂമെടുത്ത് ആഡംബര ജീവിതം നയിക്കും. കയ്യിലുള്ള പണം തീരുമ്പോൾ വീണ്ടും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS