എല്ലാത്തിനും മുൻപിൽ നിന്നത് നശ്രിയ പക്ഷെ ബെഡ്‌റൂമിൽ കയറാൻ സമ്മദിച്ചില്ല ; ഫഹദ് ഫാസിൽ പറയുന്നു

കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളും അടഞ്ഞു കിടക്കുകയാണ്. പലരും ഓൺലൈൻ റിലീസായിയാണ്‌ സിനിമകൾ പുറത്തിറക്കുന്നത്. ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തിയ സീ യു സൂൺ എന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ ചിത്രം അടച്ചിട്ട റൂമിലാണ് ചിത്രികരണം പൂർത്തീകരിച്ചത്. സിനിമയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് ഫഹദ് ഫാസിൽ ഇപ്പോൾ.

പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്തി ചെയ്ത സിനിമയാണ് സീ യു സൂണെന്നും, സാങ്കേതിക വിദ്യ നല്ല രീതിയിൽ ഉപയോഗിച്ച ഇ ചിത്രം ഇങ്ങനെ ഇറങ്ങാൻ കാരണം ലോക്ക് ഡൌണാണെന്നും, ലോക്ക് ഡൌണില്ലായിരന്നു എങ്കിൽ വീട്ടിൽ തന്നെ ഇരുന്നുള്ള ഒരു കഥയുണ്ടാവുകയില്ലായിരുവെന്നും ഫഹദ് പറയുന്നു. ജോലി ചെയ്യുന്നു എന്ന തോന്നൽ ഇല്ലാതെ ആസ്വദിച്ചു ചെയ്യാൻ സാധിച്ചുവെന്നും ഫഹദ് കൂട്ടിച്ചേർത്തു.

വീട്ടിൽ നിന്നും ഒരു പിന്തുണയില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നസ്രിയയാണ്‌ തനിക്ക് ശക്തി തരാറുള്ളതെന്നും ഫഹദ് വ്യക്തമാക്കുന്നു. ഇ സിനിമയുടെ നിർമാണ രംഗത്ത് നസ്രിയയും പങ്കാളിയായത് കൊണ്ട് സംവിധായകയനോട് അടക്കം കൂടുതലും സംസാരിച്ചത് നസ്രിയയാണെന്നും എന്നാൽ തങ്ങളുടെ കിടപ്പുമുറിയിൽ സിനിമ ചിത്രീകരിക്കാൻ കഴിയില്ലെന്ന് നസ്രിയ ആദ്യമേ തീർത്ത് പറഞ്ഞെന്നും കിടപ്പുമുറി ഒഴികെ ബാക്കി എല്ലാ ഭാഗത്തും സിനിമ ചിത്രീകരിച്ചിട്ടുണ്ടെന്നും ഫഹദ് പറയുന്നു.