മലയാളത്തിൽ ഒരുപിടി നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് ദിവ്യ ഉണ്ണി. ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം പിന്നീട് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോൾ അമേരിക്കയിൽ ഒരു ഡാൻസ് സ്കൂൾ നടത്തിവരുകയാണ്. അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണേലും സിനിമയിലെ തന്റെ പഴയ സൗഹൃദത്തെ പറ്റി താരം പങ്കുവെക്കുകയാണ്.
ഒരിക്കൽ സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ടീച്ചർ ക്ലാസ്സിൽ വന്നിട്ട് ഒരു ഉപന്ന്യാസം എഴുതാൻ പറഞ്ഞു. എല്ലാവരും ഗാന്ധിജി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്സ് തുടങ്ങിയവരെ പറ്റി എഴുതിയപ്പോൾ താൻ 8 പേജിലും മോഹൻലാലിനെ പറ്റിയാണ് എഴുതിയതെന്നും, പിന്നീട് ഇ കാര്യം ടീച്ചർ എല്ലാവരോടുമായി പറഞ്ഞത് ഒരിക്കൽ മോഹൻലാലിനോടും പറഞ്ഞെന്നും അതെയോ? എന്ന് മാത്രമാണ് അദ്ദേഹം അന്ന് അതിന് മറുപടി പറഞ്ഞതെന്നും താരം പറയുന്നു.
സുരേഷ് ഗോപിയും നല്ല സൗഹൃദമാണെന്നും അദ്ദേഹം അമ്മയെ കറുമ്പി എന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. ഇടക്ക് ഫോൺ വിളിക്കുമ്പോളും കുറുമ്പതിയും അച്ഛനും സുഖമാമാണോ എന്നാണ് ചോദിക്കാറുള്ളതെന്നും താരം പറയുന്നു ഇവരെ പോലെ തന്നെ മമ്മൂട്ടിയോടും സൗഹൃദം സൂക്ഷിച്ചിരുവെന്നും ഒരിക്കൽ മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചപ്പോൾ ആദരിക്കുന്ന ചടങ്ങ് താനായിരുന്നു അവതരിപ്പിച്ചതെന്നും, എഴുതി പഠിച്ച പ്രസംഗം വേദിയിൽ വെച്ച് പറഞ്ഞപ്പോൾ അതിൽ മയിലും കുയിലുമൊക്കെ അടങ്ങിയ സാഹിത്യം കടന്നുവന്നെന്നും തന്റെ ഉപമകൾ കേട്ട് ചിരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയത് മനസിലായതെന്നും താരം പറയുന്നു.