എല്ലാവരും രഹസ്യമായി അതിന്റെ രഹസ്യം ചോദിക്കാറുണ്ട് പക്ഷെ അതിന് പ്രത്യേകിച്ച് രഹസ്യമില്ല ; സീരിയൽ താരം പറയുന്നു

ടെലിവിഷൻ പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാൻവി. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും താരം സജീവമാണ്. ഫ്‌ളവേഴ്‌സ് ടീവി സംപ്രേഷണം ചെയ്യുന്ന സീത എന്ന സീരിയലിൽ കൂടി മലയാളികൾക്ക് പരിചിതയായ താരം സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലെ മത്സരാർത്ഥി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുമുണ്ട്. കോവിഡ് കാരണം ഇടക്ക് വെച്ച് വീട്ടിൽ തന്നെ ഇരുന്നപ്പോൾ ഉണ്ടായ വിശേഷങ്ങളും മറ്റും കൗമദി ചാനലിന് വേണ്ടി താരം പങ്കുവെയ്ക്കുകയാണ്.

ലോക്ക് ഡൌൺ കാരണം അഭിനയിക്കാൻ ഇരുന്ന പല പ്രൊജെക്ടുകളും ഇടക്ക് വെച്ച് നിർത്തേണ്ടി വന്നെങ്കിലും വീണ്ടും പുനരാരംഭിക്കുന്ന സന്തോഷത്തിലാണ് താരം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നൃത്തമാണെന്നും മോഹനിയാട്ടത്തിൽ സംസ്ഥാന ജേതാവായിരുന്നു താരമെന്നും അഭിമുഖത്തിൽ പറയുന്നു അതിന്റെ ഫോട്ടോ പത്രത്തിൽ വന്നെന്നും അങ്ങനെ ഒരു സീരിയലിലേക്ക് അവസരം ലഭിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

പിന്നീട് ആദ്യം ക്ഷണിച്ച ടീമിന്റെ ഒപ്പം ടീച്ചറമ്മ എന്ന സീരിയലിൽ വില്ലത്തി വേഷം കിട്ടിയെന്നും തുടർന്ന് സീത സീരിയലിൽ അർച്ചന എന്ന വില്ലത്തി കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപെട്ടതെന്നും അങ്ങനത്തെ വേഷങ്ങളാണ് സ്ഥിരം വരുന്നതെങ്കിലും താൻ ഹാപ്പിയാണെന്നും താരം പറയുന്നു. പണ്ട് മുതൽക്കേ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് ഇപ്പോൾ നടന്നു. കണ്ണീർ വേഷങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്നും വില്ലത്തി വേഷമാകുമ്പോൾ ഫ്രീഡം ലഭിക്കാറുണ്ടെന്നും താരം പറയുന്നു.

  സ്നേഹം യാചിച്ച് വാങ്ങരുത് അത് നിലനിൽക്കില്ല ; വൈക്കം വിജയലക്ഷ്മിക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകർ

ജീവിതത്തിൽ സ്വപനം കണ്ടതെല്ലാം നടന്നു വരുന്നെന്നും, സീരിയലിനേക്കാളും ഒരുപൊടിക്ക് സ്റ്റാർ മാജിക്കാണ് ഇഷ്ടമെന്നും അവിടെ താര ജാട, മത്സരം ഒന്നുമില്ലന്നും സമയം പോകുന്നത് അറിയാതെ നമ്മളായി തന്നെ സ്റ്റാർ മാജിക്കിൽ തുടരാൻ സാധിക്കുമെന്നും താരം പറയുന്നു. സീരിയലിൽ വന്ന ശേഷം പലരും തന്നോട് മുടിയുടെ രഹസ്യത്തെ പറ്റി ചോദിക്കാറുണ്ടെന്നും എന്നാൽ പ്രത്യേകിച്ച് ഒരു രഹസ്യവുമില്ലന്നും, തലയിൽ എണ്ണ തേക്കുന്ന ശീലമില്ലെങ്കിലും അച്ഛനും അമ്മയ്ക്കും നല്ല മുടിയുള്ളത് കൊണ്ടാകാം തനിക്കും ലഭിച്ചതെന്നും മാൻവി പറയുന്നു.

Latest news
POPPULAR NEWS