എവിടെയായാലും എപ്പോഴായാലും ; സാരിയുടുത്ത് പുഷ് അപ്പ്‌ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരം

സാരിയുടുത്ത് പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം ഗുൽ പനഗ്. ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയിലാണ് താരം സാരിയുടുത്ത് പുഷ് അപ് ചെയ്തത്. എവിടെയായാലും എപ്പോഴായാലും എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നേരത്തെയും താരം പുഷ് അപ്പ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.