എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തുടങ്ങാനിരിക്കെ പരീക്ഷാകേന്ദ്രങ്ങൾ വൃത്തിയാക്കാൻ ഒരുങ്ങി എബിവിപി

തൃശ്ശൂർ:സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ തുടങ്ങാനിരിക്കെ തൃശ്ശൂർ ജില്ലയിലെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളും വൃത്തിയാക്കാനൊരുങ്ങി എബിവിപി ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി എ ബി വി പിയും സ്റ്റുഡൻസ് ഫോർ സേവയും സംയുക്തമായി വി വിത്ത് സ്റ്റുഡൻസ് എന്ന ചലഞ്ചിന്റെ പേരിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി തൃശ്ശൂർ ജില്ലയിൽ നൂറോളം പ്രവർത്തകരാണ് സന്നദ്ധരായി ഇറങ്ങിയിരിക്കുന്നത്.

  അവശ്യ സമയത്ത് ഉപകാരം ചെയ്തു നല്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നു മാലിദീപ് വിദേശകാര്യമന്ത്രി

വരുംദിവസങ്ങളിൽ പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണവും നടത്തുമെന്നും എ ബി വി.പി തൃശ്ശൂർ ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ജില്ലാതല ഉദ്ഘാടനം എബിവിപി തൃശ്ശൂർ ജില്ലാ സെക്രട്ടറി ശ്രീഹരി സിപി നിർവഹിച്ചു.

Latest news
POPPULAR NEWS