എസ്‌ഡിപിഐയേയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ്സ് നേതൃത്വം

ബെംഗളൂരു : എസ്‌ഡിപിഐയേയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് ആവിശ്യപ്പെട്ട് കർണാടക കോൺഗ്രസ്സ് നേതൃത്വം കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്ക് നിവേദനം നൽകി. ലെജിസ്ളേറ്റീവ് കൗൺസിലിലെയും,അസംബ്ലിയിലേയും കോൺഗ്രസിന്റെ മുസ്ലിം പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ടത്.

ഹിജാബിന്റെയും,ഹലാലിന്റെയും പേരിൽ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുന്നത് പോപുലർ ഫ്രണ്ടാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. അതിനാൽ ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും കോൺഗ്രസ്സ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

  കെസി വേണുഗോപാലിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ ; കെസി വേണുഗോപാലിനെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് ഫ്ളക്സുകൾ

ഹിജാബ് വിഷയം ഉയർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പിന്നിൽ പോപുലർ ഫ്രണ്ടാണെന്ന് നേരത്തെ കർണാടക വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ്സ് മുസ്ലിം പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

Latest news
POPPULAR NEWS