KERALA NEWSഎസ് എഫ് ഐ ഏരിയ സെക്രട്ടറിയുടെ പിതാവ് 12 വയസുകാരിയെ പീഡിപ്പിച്ചു

എസ് എഫ് ഐ ഏരിയ സെക്രട്ടറിയുടെ പിതാവ് 12 വയസുകാരിയെ പീഡിപ്പിച്ചു

chanakya news

കാസർഗോഡ് : കാസർഗോഡ് ബേഡകത്ത് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിഷ്ണു ചേരിപ്പാടിയുടെ പിതാവും സജീവ സിപിഎം പ്രവർത്തകനുമായ കൃഷ്ണൻ 12 വയസുകാരിയെ പീഡിപ്പിച്ചു. ബന്തടുക്ക സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ വച്ചാണ് ഇയാൾ മൃഗീയമായി പീഡിപ്പിച്ചത്. ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബേഡകം പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.

- Advertisement -

സജീവ സിപിഎം പ്രവർത്തകനായ പ്രതിയെ സിപിഎം നേതാക്കൾ ഇടപെട്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവശേഷം പ്രതി ബാംഗ്ളൂരിലേക്ക് കടന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതേ സമയം ഒരാഴ്ചയ്ക്ക് മുൻപ് ബേഡകം കുണ്ടംകുഴിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സിഐടിയു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

- Advertisement -