കണ്ണൂർ : ഹാജർ കുറവായതിനാൽ പരീക്ഷ എഴുതുന്നതിൽ നിന്നും എസ്എഫ് ഐ നേതാക്കളെ വിലക്കിയ കോളേജ് പ്രിൻസിപ്പലിന് കോളേജിൽ പ്രവേശനം നിഷേധിച്ചു. മാസങ്ങളായി പ്രിൻസിപ്പലിന് കോളേജിൽ പ്രവേശിക്കാനിയിട്ടില്ല. കൂത്തുപറമ്പ് എം ഇ എസ് കോളേജ് പ്രിൻസിപ്പൽ യൂസഫിനാണ് എസ്എഫ്ഐ ഭീഷണി കാരണം കോളേജിൽ കയറാൻ സാധിക്കാത്തത്.
ഹാജർ കുറവായതിനാൽ എസ്‌എഫ് ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫര്‍നാസ്, ഷൈന്‍, വിശാല്‍ പ്രേം, എന്നീ എസ്‌എഫ്‌ഐ നേതാക്കളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നില്ല, ഇതിന്റെ വൈരാഗ്യമാണ് ഭീഷണിക്കു കാരണം. കഴിഞ്ഞ മാസം കോളേജിൽ എത്തിയ പ്രിൻസിപ്പലിനെ എസ് എഫ് ഐ നേതാക്കൾ തടയുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും അവർ കയ്യൊഴിയുകയായിരുന്നെന്നും പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ അടിയന്തിര നടപടി ആവിശ്യപ്പെട്ട് ഗവർണർക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കാത്തിരിക്കുകയാണ് പ്രിൻസിപ്പൽ.