തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പി ആർ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റ് വഴിയും കൂടാതെ സഫലം മൊബൈൽ ആപ്പ് വഴിയും ഫലം അറിയാൻ സാധിക്കും. സംസ്ഥാനത്ത് 422450 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിട്ടുണ്ട്.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സഫലം 2020 എന്ന ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്താൽ ഫലം വളരെയെളുപ്പം അറിയാൻ സാധിക്കും. കോവിഡ് പശ്ചാത്തലം കണക്കിലെടുത്തു കുട്ടികൾക്ക് വളരെയെളുപ്പം ഫലം അറിയുന്നതിന് വേണ്ടി സ്കൂളുകളുടെ സമ്പൂർണ്ണ ലോഗിനുകളിലും ഫലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് അറിയിച്ചു.