Advertisements

എസ് ഐ ആക്കിയാലും കുഴപ്പമില്ല ; ജേക്കബ് തോമസ്

സംസ്ഥാന സർക്കാർ തനിക്കെതിരെ നടപടി എടുക്കുന്നതിനെതിരെ പ്രതികരിച്ച് ഡിജിപി ജേക്കബ് തോമസ്. തന്നെ തരം താഴ്ത്തുന്നതല്ല മറിച്ച് തന്നെ തരം തിരിക്കുകയാണ് ചെയ്യുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. സർക്കാർ അവർക്ക് വേണ്ടത് പോലെ കാര്യങ്ങൾ തീരുമാനിക്കുന്നു പറയുന്നു. അത് അനുസരിക്കുകയല്ലാതെ വേറെ വഴി ഇല്ലല്ലോ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ല എന്നെ എസ് ഐ ആക്കിയാലും മതി. എന്നാൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്ന് തരം താഴ്ത്തുന്നത് സംഭവിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സർക്കാരിനെതിരെ പല സന്ദർഭങ്ങളിലും ജേക്കബ് തോമസ് നിശിതമായി വിമര്ശിച്ചിട്ടുണ്ട്. ചട്ട ലംഘനം നടത്തി എന്നാരോപിച്ചാണ് സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെ തരം താഴ്ത്താനൊരുങ്ങുന്നത്.

Advertisements

ഈ വര്ഷം പകുതിയോടെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സർക്കാർ തരംതാഴ്ത്തൽ നടപടിയുമായി മുന്നോട്ട് പോകുന്നത്. തരംതാഴ്ത്ത്താനുള്ള ചീഫ് സെക്രട്ടറിയുടെ കത്തിൽ സർക്കാർ ഒപ്പ് വച്ചെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ നടപടി പൂർത്തിയാകില്ല.

- Advertisement -
Latest news
POPPULAR NEWS