എസ് ജയശങ്കറിന്റെ കൃത്യമായ ഇടപെടൽ: 58 ഇന്ത്യക്കാർ അടങ്ങിയ ആദ്യ ബാച്ച് സി 17 ഗ്ളോബ്സ്റ്റർ വിമാനത്തിൽ ഇന്ത്യയിലേക്ക്

ഡൽഹി: ഇറാനിൽ കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് 58 ഇന്ത്യക്കാർ അടങ്ങുന്ന ആദ്യ ബാച്ച് ആളുകളെ സി 17 ഗ്ളോബ്സ്റ്റർ വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങി. കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെ കൃത്യമായ ഇടപെടൽ മൂലമാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇറാനിലെ മുന്നോറോളം ഇന്ത്യക്കാരുടെ രക്ത സാമ്പിളുകൾ ഇന്ത്യയിലേക്ക് എത്തിച്ചു പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇവർക്കു വൈറസ് ബാധയേറ്റിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാരിന്റെ നടപടികൾ ആരംഭിച്ചത്.

ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആളുകളെ കുറച്ചു ദിവസത്തേക്ക് വ്യോമസേനയുടെ സംവിധാനത്തിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകളാണ് കൊറോണ ബാധിത രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുവാൻ വേണ്ടി നടത്തുന്നത്.