എൺപതിനായിരം പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരണം: മുഖ്യമന്ത്രിയ്ക്ക് ഈ കണക്ക് എവിടുന്ന് കിട്ടിയെന്ന് മനസിലാകുന്നില്ലെന്നു വി മുരളീധരൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം മൂലം വിദേശത്തുള്ള പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തുള്ള എൺപതിനായിരം പ്രവാസികളെ മാത്രം മടക്കി കൊണ്ടുവരണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് കേന്ദ്രവിദേശ കാര്യമന്ത്രി വി മുരളീധരൻ രംഗത്ത്.

മുഖ്യമന്ത്രിയ്ക്ക് എൺപതിനായിരം പേർ എന്നുള്ള വിവരം എവിടെ നിന്നും കിട്ടിയെന്ന് അറിയില്ലെന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും കൊണ്ടുവരുമെന്ന് വി മുരളീധരൻ പറഞ്ഞു. കൂടാതെ തിരിക്കുന്നതിന് മുൻപ് തന്നെ കൊറോണ വൈറസ് പരിശോധന നടത്തുമെന്നും വി മുരളീധരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമമായ തീരുമാനം കികൊള്ളേണ്ടത് ഐ സി എം ആർ ആണെന്നും വി മുരളീധരൻ പറഞ്ഞു. പരിശോധന നടത്താതെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനം അപകടമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

Latest news
POPPULAR NEWS