എൻഐഎ ഏറ്റെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിന് വ്യവസ്ഥയില്ല: നടന്നത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന കുറ്റകൃത്യം: സ്വപ്നയെ ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എൻഐഎ ഹൈക്കോടതിയെ അറിയിച്ചു. സന്ദീപും സ്വപ്നയും സരിത്തും കള്ളക്കടത്തിൽ പങ്കാളികളാണെന്നും എൻ ഐ എ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയില്ലെന്ന് എൻ ഐ എ ശക്തമായി കോടതിയിൽ വാദിക്കുന്നു.

ഇതിന്റെ ഭാഗമായി എൻഐഎ ആക്ടിലെ സെക്ഷൻ 16, 17, 18 ഉൾപ്പെടുത്തിക്കൊണ്ട് കേസിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നു എൻ ഐ എ അറിയിച്ചു. സംഭവത്തിൽ കൃത്യമായ വിവരങ്ങൾ അറിയണമെങ്കിൽ സ്വപ്നയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും കൂടാതെ മറ്റു കേസുകളിലും സ്വപ്ന പ്രതിയാണെന്നും എൻ ഐ എ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും എൻഐഎ പറയുന്നു. കേന്ദ്ര ഏജൻസിക്കു വേണ്ടി കെ. രാംകുമാർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ എന്നിവർ കോടതിയിൽ ഹാജരായി.

  ഞാറയ്ക്കലിൽ അമ്മയെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി

സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കേസ് എൻഐഎയ്ക്ക് വിട്ടുകൊടുത്തത് കേന്ദ്രസർക്കാർ ഇന്നലെയാണ് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കേസാണെന്നാണ് ഇതിനെ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎയ്ക്ക് വിട്ടുകൊടുത്തത്.

Latest news
POPPULAR NEWS