എൽഡിഎഫ് സർക്കാർ മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും അധികാരത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

പത്തനംതിട്ട : എൽഡിഎഫ് സർക്കാർ മിനിമം രണ്ട് പതിറ്റാണ്ടെങ്കിലും അധികാരത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പിണാറായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സ് മുഖ്യമന്ത്രിക്കെതിരെ ഉയർത്തുന്ന കരിങ്കൊടി രണ്ട് പതിറ്റാണ്ട് കൊണ്ട് നടക്കേണ്ടി വരുമെന്നും വീണ് ജോർജ് പരിഹസിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അവരുടെ കൊടി മാറ്റി പകരം കരിങ്കൊടി ഉയർത്തിയെന്നും വീണ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോറ്റത്തിലുള്ള ദുഖമാണ് അതിന്റെ പിന്നിലെന്നും ഈ അടുത്ത കാലത്തൊന്നും കോൺഗ്രസിന് കരിങ്കൊടി താഴെ വയ്‌ക്കേണ്ടി വരില്ലെന്നും വീണ ജോർജ് പറഞ്ഞു.

  രാത്രിയിൽ കറക്കം, തക്കം കിട്ടിയാൽ മോഷണം ; പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ

വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നലെയാണ് വീണ ജോർജിന്റെ പ്രതികരണം.

Latest news
POPPULAR NEWS