എൽ ഡി എഫ് ന്റെ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തവരിൽ മുസ്‌ലിം ലീഗ് പ്രവർത്തകരും യുഡിഎഫിൽ പൊട്ടിത്തെറി

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് എൽ ഡി എഫ് നടത്തിയ മനുഷ്യ ശൃംഖലയിൽ യുഡിഎഫ് ന്റെ സഖ്യ കക്ഷി ആയ മുസ്‌ലിം ലീഗിന്റെ പ്രവർത്തകരും നേതാക്കളും പങ്കെടുത്തത് വിവാദമാകുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്ന് കോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചു.

എന്നാൽ ലീഗ് നേതാവ് എന്ന നിലയിലല്ല പൗരത്വ ഭേദഗതിയെ എതിർക്കുന്ന പൗരൻ എന്ന നിലയിലാണ് എൽഡിഎഫ് നടത്തിയ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതെന്ന് ബേപ്പൂർ ലീഗ് മണ്ഡലം പ്രസിഡന്റ് കെഎം ബഷീർ പ്രതികരിച്ചു. ലീഗ് അനുഭാവികൾ ഇടത് പക്ഷത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്തത് അതീവ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചു.