ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭയിൽ മുഴുവൻ ബിജെപി എം പിമാരും ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് എം പിമാർക്ക് വിപ്പ് നൽകി. സർക്കാർ എടുക്കുന്ന നിലപാടിനെ പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടാണ് വിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ എന്തിനാണ് വിപ്പ് നൽകിയത് എന്ന് വ്യെക്തമല്ല. യൂണിഫോം സിവിൽ കോഡ് അവതരിപ്പിക്കാൻ വേണ്ടിയാണോ വിപ്പ് നൽകിയതെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
BJP issues three-line whip to all its MPs of Rajya Sabha, asking them to be present in the House tomorrow and "support the stand of the government." pic.twitter.com/eQdP8AzdAp
— ANI (@ANI) February 10, 2020
ഇന്ന് സമാപിക്കുന്ന പാർലമെന്റ് വീണ്ടും മാർച്ച് മാസം രണ്ടാം തീയതി ചേരും. സഭയിൽ പ്രാധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസം മുഴുവൻ എം പിമാരും ഹാജരാകണമെന്ന് വിപ്പിലൂടെ എം പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഏതോ സുപ്രധാനമായ ബിൽ കൊണ്ടുവരാനാണ് വിപ്പ് നൽകിയതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്തിനു വേണ്ടിയാണ് വിപ്പ് നൽകിയതെന്ന് ഇതുവരെ ആർക്കും വ്യെക്തതയില്ല.