ഏതൊരമ്മയ്ക്കും തന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാകും: അതിന്റെ പേരിൽ കല്ലെറിയരുതെന്നു നിമിഷയുടെ അമ്മ

തിരുവനന്തപുരം:ഐ.എസിൽ ചേർന്ന നിമിഷ കഴിഞ്ഞ ദിവസം ഒരു ചാനലിലൂടെ ലൈവിൽ വരികയും തുടർന്ന് തന്റെ മകളെ കാണണമെന്നുള്ള ആഗ്രഹം നിമിഷയുടെ അമ്മയായ ബിന്ദു പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തന്റെ മകളെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി കേന്ദ്രസർക്കാരിനോട് സഹായവും അഭ്യർത്ഥിച്ചിരുന്നു. അവൾ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ രാജ്യം നൽകട്ടെ. മകളെ കാണണമെന്നുള്ള ആഗ്രഹം ഏതൊരു അമ്മയ്ക്കും ഉണ്ടാകുമെന്നും അതിന്റെ പേരിൽ ആരും കല്ലെറിയരുതെന്നും നിമിഷയുടെ അമ്മ പറഞ്ഞു.

നിമിഷയെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അഫ്ഗാൻ സർക്കാരിനും അപേക്ഷകൾ നൽകിയെന്നും അവർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. 2016 ലാണ് നിമിഷ മതം മാറി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. നിമിഷയുടെ ഭർത്താവ് ഐ എസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ തന്റെ കുഞ്ഞും നിമിഷയും ഒറ്റപ്പെട്ടെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വഴി പുറത്തു വന്ന വീഡിയോയിൽ പറയുന്നുണ്ട്.