ഏറ്റവും വലിയ ഭാഗ്യം അച്ഛൻ, വിവാഹത്തിന് ശേഷമാണ് ഭർത്താവ് പറഞ്ഞതൊക്കെ കളവാണെന്ന് മനസിലായത് ; അനുഭവം പങ്കുവെച്ച് നവ്യ നായർ

ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സിനിമ ജീവിതത്തിന് വീണ്ടും തുടക്കം കുറിച്ചത്. മികച്ച പ്രേക്ഷക പിന്തുണ നേടി ഒരുത്തി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നവ്യ നായർ.

വർഷങ്ങൾക്ക് മുൻപ് ഒരുത്തി എന്ന ചിത്രത്തിന്റെ കഥ കേട്ടിരുന്നെങ്കിലും ചെയ്യാൻ സാധിച്ചിരുന്നില്ല എന്നാൽ വർഷങ്ങൾക്ക് ശേഷം ആ കഥയും കഥാപാത്രവും കറങ്ങി തിരിഞ്ഞ് തന്റെ അടുത്ത് തന്നെ എത്തിയെന്നും നവ്യ നായർ പറയുന്നു. കൂടാതെ താൻ ദൈവ വിശ്വാസിയാണെന്നും ഗുരുവായൂരപ്പനാണ് തന്റെ എല്ലാമെന്നും താരം പറയുന്നു.

2010 ലാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താരം വിട്ട് നിൽക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് മുൻപ് തന്റെ സിനിമകൾ എല്ലാം കണ്ടിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷമാണ് ഭർത്താവ് പറഞ്ഞതൊക്കെ കള്ളമാണെന്ന് മനസിലായത് . തന്റെ ഒരു സിനിമ പോലും ഭർത്താവ് മുഴുവൻ ഇരുന്ന് കണ്ടിട്ടില്ലെന്നും തന്നെ ഇത്രയും നാളായി ഒരു സിനിമയ്ക്ക് പോലും കൊണ്ട് പോയിട്ടില്ലെന്നും താരം പറയുന്നു. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിക്കിടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

  ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഹനുമാൻ ചിത്രത്തിന് താഴെ വിദ്വേഷ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്റെ അച്ഛനാണെന്നും. തന്നെ ഡാൻസ് പഠിപ്പിക്കാൻ ചേർത്തതും, തന്നെ സിനിമകൾ കാണിച്ചതും എല്ലാം അച്ഛനായിരുന്നു. താൻ അഭിനയം നിർത്തിയതോടെ അച്ഛൻ സിനിമ കാണുന്നത് നിർത്തിയിരുന്നതായും, വീണ്ടും സിനിമയിലെത്തിയതോടെയാണ് അച്ഛൻ സിനിമ കാണാൻ ആരംഭിച്ചതെന്നും നവ്യ പറയുന്നു.

Latest news
POPPULAR NEWS