ഏഴ് വയസ്സുള്ളപ്പോഴാണ് സുനിലിനെ കാണുന്നത് അന്ന് സുനിലിന് 21 വയസ് ; വിവാഹത്തെ കുറിച്ച് ലക്ഷ്മി

മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട താരമാണ് പാരിസ് ലക്ഷ്മി. നടിയും നർത്തകി കൂടിയായ താരം ജനിച്ചത് ഫ്രാൻസിലാണേലും ഇപ്പോൾ കേരളത്തിലാണ് സ്ഥിര താമസം. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലാണ് ലക്ഷ്മിയുടെ ഭർത്താവ്. കലാശക്തി എന്ന ഡാൻസ് സ്കൂൾ നടത്തി വരുകയാണ് താരം ഇപ്പോൾ. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് ടിയാൻ, ബാഗ്ലൂർ ഡേയ്‌സ്, സാൾട്ട് മംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ഭാഗമായിട്ടുണ്ട്. തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവ് സുനിലിനെ കുറിച്ചും താരം മനസ്സ് തുറക്കുകയാണ്. സുനിലുമായി വർഷങ്ങളുടെ പരിചയമുണ്ടെന്നും ആ സൗഹൃദമാണ് പിന്നീട് വിവാഹത്തിൽ എത്തിയതെന്നും ലക്ഷ്മി പറയുന്നു. ആദ്യമായി സുനിലേട്ടനെ കാണുമ്പോൾ തനിക്ക് ഏഴ് വയസും സുനിലേട്ടൻ 21 വയസുമുള്ളപ്പോളാണ് പിന്നീട് തനിക്ക് 19 വയസ്സ് എത്തിയപ്പോൾ അദ്ദേഹത്തെ കല്യാണം കഴിക്കാൻ തോന്നിയെന്നും ലക്ഷ്മി പറയുന്നു.

  കാറ്റു പോലെ വട്ടം വച്ച് ; തന്റെ പാട്ടിന് ഭാര്യ ചുവട് വെയ്ക്കുന്ന വീഡിയോ പങ്ക്‌വെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ

വളരെ ചെറുപ്പമായതിനാൽ അന്ന് ഒരു തീരുമാനം എടുക്കുന്നതിൽ താൻ ബുദ്ധിമുട്ടിയെന്നും അത് കൊണ്ട് ആരും തീരുമാനത്തെ അനുകൂലിച്ചില്ലന്നും താരം പറയുന്നു എന്നാൽ ഇന്ത്യയിലേ തന്റെ വിസ കാലാവധി തീർന്നതിനാൽ മാതാപിതാക്കൾക്ക് ഒപ്പം തിരികെ പാരിസിലേക്ക് മടങ്ങിയെന്നും താരം പറയുന്നു. തന്റെ മാതാപിതാക്കൾ സമ്പന്നരല്ലാത്ത കൊണ്ട് സ്വന്തം സേവിങ്സ് ഉപയോഗിച്ചാണ് പിന്നീട് ഇന്ത്യയിൽ വന്ന് പോയതെന്നും ലക്ഷ്മി പറയുന്നു.

തനിക്ക് 18 വയസ്സ് കഴിഞ്ഞതിനാൽ സുനിലേട്ടനെ കാണാൻ കേരളത്തിലേക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ്, വിസ, ചിലവ് ക്യാഷ് തുടങ്ങിയതൊന്നും വീട്ടിൽ ചോദിക്കാൻ തോന്നിയില്ലന്നും സ്വന്തമായി പണമുണ്ടാക്കണമെന്ന തോന്നൽ ഉള്ളത്കൊണ്ട് പാരിസിൽ ഒരുപാട് പെർഫോമൻസുകൾ നടത്തി അതുവഴി കിട്ടുന്ന പണം ഉപഗോഗിച്ചാണ് കേരളത്തിൽ എത്തിയതെന്നും സുനിലേട്ടനെ വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു.

Latest news
POPPULAR NEWS