ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവിൽ നിന്നും മിഥുൻ പിന്മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി

മലയാള സിനിമയിൽ കാമുക വേഷങ്ങളും മറ്റും അഭിനയിച്ചു ശ്രദ്ധ നേടിയ താരമാണ് മിഥുൻ രമേശ്‌. എന്നാൽ സിനിമയിൽ നിന്നും പിന്നീട് അവതരണ രംഗത്തേക്ക് ചേക്കേറിയ മിഥുൻ ലക്ഷകണക്കിന് ആളുകളെയാണ് ആരാധകരാക്കി മാറ്റിയത്. സിനിമയിൽ ഉള്ളതിലും ജനപ്രീതി അവതരണ രംഗത്തിൽ കൂടി കൈക്കലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് മിഥുൻ രമേശ്‌.

അവതരണ ശൈലിയിലെ സംസാര രീതിയാണ് ആളുകളെ മിഥുനിലേക്ക് ആകർഷിച്ചത്. ഷോയുടെ മുഖമെന്ന രീതിയിൽ വളരെ ചുരുങ്ങിയ നാള്‌ കൊണ്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മിഥുനോടോപ്പം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ബ്ലോഗർ കൂടിയായ മിഥുന്റെ ഭാര്യ ലക്ഷ്മി. അവതരണ രംഗത്ത് സജീവമായ ശേഷം മിഥുനെ എങ്ങനെ ഒറ്റക്ക് കിട്ടാറില്ലന്നും രണ്ട് വർഷത്തെ തിരക്കുകൾക്ക്‌ ശേഷം ലോക്ക് ഡൌൺ സമയത്താണ് മിഥുനെ തിരക്കുകൾ ഇല്ലാതെ കിട്ടുന്നതെന്ന് ലക്ഷ്മി പറയുന്നു.

  എന്റെ നല്ല സുഹൃത്തുകൾ തന്നെയാണ് കാമുകന്മാരായിട്ടുള്ളത് ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല ; ചന്ദ്ര ലക്ഷ്മൺ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ആര്യക്കും രമേശ്‌ പിഷാരടിക്കും പകരം അവതരണ രംഗത്തേക്ക് വന്നെങ്കിലും ആ ഷോയിൽ നിന്നും പിന്മാറേണ്ടി വന്നെന്നും കാരണം അതെ സമയം മിഥുൻ വേറൊരു ഹിറ്റ്‌ ഷോ ചെയ്യുന്നതിനാൽ ഒരേ സമയം രണ്ട് ഷോയിൽ പങ്കെടുക്കാൻ കഴിയാത്തത് കൊണ്ടാണ് പിന്മാറിയത്. ഒരു ഷോയിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്യണമെന്ന തിരുമാനം മാത്രമാണ് ഷോ വിടാൻ കാരണമെന്നും ലക്ഷ്മി പറയുന്നുന്നു.

Latest news
POPPULAR NEWS