ഏഷ്യാനെറ്റ് അവസാനം ഒരു നല്ലകാര്യം ചെയ്തു ; സന്തോഷം പങ്കുവച്ച് ബിഗ്‌ബോസ് താരം രജിത്ത്

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ രജിത്ത് കുമാർ. രജിത് കുമാറിന്റെ അത്രയും ആരാധകർ വേറെ ആർക്കും ബിഗ്‌ബോസ് വീട്ടിൽ ലഭിച്ചിരുന്നില്ല. ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇടക്ക് പുറത്തായി എങ്കിലും വൻ സ്വീകരണമായിരുന്നു രജിത് കുമാറിന് ലഭിച്ചത്. രജിത് കുമാർ കഴിഞ്ഞാൽ ആർക്കാണ് സപ്പോർട്ട് എന്ന് രജിത് ആരാധകരോട് ചോദിച്ചാൽ അതിന് ഉത്തരം ചിന്നു എന്നാണ്.

രജിത് കുമാർ വീട്ടിൽ ഒറ്റപ്പെട്ടുപോയപ്പോൾ കിട്ടിയ ടെഡിയാണ് ചിന്നു. ചിന്നു എന്ന് ഓമനപ്പേര് വിളിച്ചു ടെഡിക്ക് ഒപ്പമുള്ള സന്ദർഭങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ചിന്നു കൂടെ ഇല്ലായിരുന്നു. ആരാധകരുടെ അപേക്ഷ പരിഗണിച്ചു ഏഷ്യാനെറ്റ്‌ ചിന്നുവിനെ നേരിട്ട് രജിത് സാറിന്റെ കൈകളിൽ എത്തിക്കുവായുരുന്നു. ചിന്നുവിനെ തിരികെ തരാൻ അഭ്യർത്ഥിച്ച ആരാധകർക്കും ടെഡിയെ തന്ന ഏഷ്യാനെറ്റിനും പോപ്പിസിനും നന്ദി പറഞ്ഞുള്ള വീഡിയോ ഇപ്പോ വൈറലാവുകയാണ്.

  എന്തിനാണ് രജിത്ത് കുമാറിനെ ആളുകൾ ഇങ്ങനെ സ്നേഹിക്കുന്നത് ; കിടിലൻ ഫിറോസിന്റെ വാക്കുകൾ വൈറലാകുന്നു

Latest news
POPPULAR NEWS