ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്ത് നിന്നുണ്ടായത് ചീപ്പ് മാധ്യമ പ്രവർത്തനം ; വ്യാജ നഗ്ന്ന ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടി മാളവിക മോഹനൻ

തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് നഗ്ന്ന ചിത്രമാക്കി പ്രചരിപ്പിച്ചവർക്കെതിരെ നടി മാളവിക മോഹനൻ രംഗത്ത്. ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട തന്റെ ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും വാർത്തയ്ക്ക് വേണ്ടി വ്യാജ ചിത്രം ചില പ്രമുഖ മാധ്യമങ്ങൾ പോലും ഉപയോഗിച്ചെന്നും താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് തമിഴിന്റെ പേര് എടുത്ത് പറഞ്ഞാണ് താരം രംഗത്തെത്തിയത്.

കഴിഞ്ഞ മാസമാണ് താൻ ഫോട്ടോ എടുത്തതെന്നും എന്നാൽ അതിനെ ആരോ ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത് നഗ്‌നചിത്രമാക്കി മാറ്റുകയായിരുന്നെന്നും താരം പറയുന്നു. നിരവധി ഓൺലൈൻ മാധ്യമങ്ങൾ വ്യാജ ചിത്രം പ്രചരിപ്പിച്ചതായും. എന്നാൽ ഏഷ്യാനെറ്റ് പോലുള്ള മുൻ നിര മാധ്യമം വ്യാജ ചിത്രം ഉപയോഗിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.
malavika mohanan latest

ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്ത് നിന്നുണ്ടായത് ചീപ്പ് മാധ്യമ പ്രവർത്തനം ആണെന്നും ഏഷ്യാനെറ് ന്യൂസ് തമിളിന്റെ പേര് എടുത്ത് പറഞ്ഞ് താരം ട്വീറ്റ് ചെയ്തു. അബദ്ധം മനസിലാക്കിയ ഏഷ്യാനെറ്റ് ന്യൂസ് തമിൾ വ്യാജ ചിത്രം ഉൾപ്പെട്ട വാർത്ത പിന്നീട് പിൻവലിക്കുകയായിരുന്നു. ഇത്തരം വ്യാജ ചിത്രങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും മാളവിക മോഹന്റെ ട്വീറ്റിൽ പറയുന്നു.
asianet news

  ശ്രീദേവിയെ വിവാഹം കഴിക്കാൻ ശ്രീദേവിയുടെ 'അമ്മ പലവട്ടം ആവിശ്യപെട്ടിരുന്നതായി കമലഹാസൻ

ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്ന താരമാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ കെയു മോഹനന്റെ മകൾ കൂടിയാണ് താരം. വിജയിയുടെ മാസ്റ്റർ, രജനികാന്തിന്റെ പേട്ട തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മാളവിക മമ്മുട്ടി നായകനായെത്തിയ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

Latest news
POPPULAR NEWS