ഐഎസ് സാന്നിദ്ധ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുൻപന്തിയിൽ

കേരളമുൾപ്പെടെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളിൽ ഐഎസ് സാനിധ്യമുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. രഹസ്യാന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ വിവരം പുറത്ത് വിട്ടത്.

ഐഎസ് സാന്നിധ്യമുള്ള പട്ടികയിൽ ആദ്യ സ്ഥാനത്താണ് കേരളം. കേരളത്തിൽ ഐഎസ് സജീവമായി പ്രവർത്തിക്കുന്നതായാണ് വിവരം. കേരളത്തിന് പുറമെ 10 ഓളം സംസ്ഥാനങ്ങളിൽ ഐഎസ് സാനിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.