ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ നഗ്നനാക്കി തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു: കൊല നടത്തിയത് താലിബാൻ മോഡലിൽ

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോപം ഡൽഹിയിൽ കലാപത്തിലേക്ക് നയിക്കുകയും തുടർന്ന് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ അടക്കം 52 ഓളം പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. അങ്കിത് ശർമ്മയെ നഗ്നനാക്കുകയും കൊലപ്പെടുത്തിയ ശേഷം മുഖം തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ പ്രതികൾ കുറ്റം സമ്മതിച്ചത്.

ആം ആദ്മി പാർട്ടി കൗൺസിലറായ താഹിർ ഹുസൈന്റെ വീട്ടിലേക്ക് അങ്കിത് ശർമ്മയെ വഴിച്ചിഴച്ചു കൊണ്ട് പോവുകയും മൃഗീയമായ രീതിയിൽ വയറ്റിലും നെഞ്ചിലുമടക്കം നാനൂറിലധികം തവണ മൂർച്ചയേറിയ കത്തികൊണ്ട് കുത്തിയും കുടൽമാല പുറത്തെടുത്തുമാണ് കൊലപ്പെടുത്തിയതെന്ന് നേരെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. കൊലയ്ക്ക് ശേഷം മൃതദേഹം സമീപത്തുള്ള അഴുക്കുചാലിൽ നിക്ഷേപിക്കുകയായിരുന്നു. ഫെബ്രുവരി 25 നു വൈകിട്ടാണ് പുറത്തിറങ്ങിയ അങ്കിത് ശർമ്മയെ കലാപകാരികൾ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയും ചെയ്തത്.