ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ വധ ക്കേസ്: താഹിർ ഹുസൈന്റെ സഹോദരനെ അറസ്റ്റ്‌ ചെയ്തു

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭ പരിപാടികൾ കലാ പത്തിലേക്ക് നയിക്കുകയും തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയും ഡൽഹി പോലീസ് ഉദ്യോഗസ്ഥാനായ രത്തൻലാലുമടക്കം 42 ഓളം പേർ കൊല്ല പ്പെട്ടിരുന്നു. സംഭവത്തിൽ അങ്കിത് ശർമ്മയെ താലിബാൻ മോഡലിൽ ശരീരത്തിൽ നാനൂറിലധികം തവണ കത്തി കൊണ്ട് കുത്തിയാണ് കൊല പ്പെടുത്തിയത്. താഹിർ ഹുസൈനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന താഹിറിന്റെ സഹോദരൻ ഷാ ആലത്തെയും പോലീസ് അറസ്റ്റ്‌ ചെയ്തു.

താഹിർ ഹുസൈന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സഹോദരൻ ഷാ ആലവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നെന്നുള്ള വിവരം ലഭിച്ചത്. അങ്കിത് ശർമ്മയെ കൊല പ്പെടുത്തിയ സംഭവത്തിൽ പരിസരവാസികൾ പോലീസിൽ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാർട്ടി കൗൺസിലർ കൂടിയായ താഹിർ ഹുസൈന്റെ പിതാവിനെയും മകനെയും പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കലാ പത്തിനായി സഹായം എത്തിച്ചു കൊടുത്തതിനെ തുടർന്നാണ് ഇവര്‍ക്കെതിരെയും നടപടിയെടുത്തത്.

Also Read  ലഹരിമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ താരം അറസ്റ്റിൽ