ഒഎൽഎക്സ് വഴി ജോലിക്കാരെ തേടും, ജോലിക്കെത്തുന്ന യുവതികളിൽ നിന്ന് പണവും ആഭരണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ഒഎൽഎക്‌സിലൂടെ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി ആൾമാറാട്ടം നടത്തി യുവതികളിൽ നിന്ന് പണവും ആഭരണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി സനിത് സതികുമാറാണ് അറസ്റ്റിലായത്. പരസ്യം കണ്ട് ജോലിക്കെത്തുന്ന യുവതികളിൽ നിന്ന് അവരുടെ ഫോട്ടോയും രേഖകളും കൈവശപ്പെടുത്തി അവരുടെ പേരിൽ വ്യാജ ഫോൺ നമ്പരുകൾ സ്വന്തമാക്കി ടെലികോളർ,ഡേറ്റ എൻട്രി ഓപ്പറേറ്റർ,ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾക്ക് ആളെ ആവിശ്യമുണ്ടെന്ന് വ്യാജപരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പരസ്യം കണ്ട് ജോലി ആവിശ്യപ്പെട്ടെത്തുന്ന യുവതികളിൽ നിന്ന് പണം ആവിശ്യപെടുകയും പണമില്ലാത്തവരിൽ നിന്ന് സ്വർണഭാരണങ്ങൾ വാങ്ങിയുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ജോലിക്കെത്തിയ യുവതിയിൽ നിന്നും ഓഫീസ് നവീകരിക്കാനെന്ന പേരിൽ 18 പവൻ സ്വർണാഭരണങ്ങൾ പ്രതി തട്ടിയെടുത്തു. തുടർന്ന് ആഭരണം നഷ്ടപെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

  കോൺഗ്രസ്‌ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് നടക്കാത്ത ചരിത്രനേട്ടം മോദി സർക്കാർ 18 ദിവസംകൊണ്ട് ഇന്ധനവില വര്ധനവിലൂടെ കൈവരിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ്

അതേസമയം തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഘ കേസ് നിലവിലുണ്ടെന്നും. ഈ സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നെന്നും പോലീസ് പറയുന്നു. തട്ടിപ്പിന് ഇരയായ യുവതികളുടെ രേഖകൾ ഉപയോഗിച്ചുള്ള ഫോൺ നമ്പറുകൾ പ്രതി മാറി മാറി ഉപയോഗിക്കുന്നതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest news
POPPULAR NEWS