ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വെച്ച വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനാണെന്ന പേരിൽ ഉടമസ്ഥന്റെ കയ്യിൽ നിന്നും വാങ്ങിയ ശേഷം മുങ്ങിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വെച്ച വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനാണെന്ന പേരിൽ ഉടമസ്ഥന്റെ കയ്യിൽ നിന്നും വാങ്ങിയ ശേഷം മുങ്ങിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശി മുഹമ്മദ് സൽമാൻ (24), തൃശൂർ ഗുരുവായൂർ സ്വദേശി മുഹമ്മദ് അസ്ലം (24) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുശേരി സ്വദേശി സുനിൽകുമാറിന്റെ ഇരുചക്രവാഹനം വിൽക്കാനായി ഒഎൽഎക്‌സിൽ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ടെത്തിയ പ്രതികൾ വാഹനം വാങ്ങാനാണെന്ന വ്യാജേന സുനിൽകുമാറിനെ സമീപിക്കുകയും വാഹനം ഓടിച്ച് നോക്കാൻ വേണ്ടി താക്കോൽ വാങ്ങി വാഹനവുമായി കടന്ന് കളയുകയുമായിരുന്നു.

  കൊളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ; ഫീസ് അടയ്ക്കാൻ വൈകിയതിനാലാണെന്ന് സഹോദരൻ

വാഹനം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സുനിൽകുമാർ പോലീസ് പരാതി നൽകുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വയനാട്ടിൽ നിന്നും മറ്റൊരു ബൈക് മോഷ്ടിച്ച പ്രതികൾ അതിലാണ് പാലക്കാട് എത്തിയത്. അവിടെ നിന്ന് മോഷ്ടിച്ച വാഹനം ഉപേക്ഷിച്ച ശേഷം സുനിൽ കുമാറിന്റെ വാഹനവുമായി കടന്ന് കളയുകയായിരുന്നു. എറണാകുളത്ത് നിന്ന് വാഹനം കണ്ടെടുത്തു. അതേസമയം പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ മോഷ്ടിച്ചതാണെന്ന് പോലീസ് പറയുന്നു.

Latest news
POPPULAR NEWS