ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് അനുമോൾ, നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വെടിവഴിപാട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു. കർക്കിടക മാസം ആരംഭിക്കുന്നതിനോടോപ്പം അമ്മയുടെ രാമായണ വായന കേൾക്കാം എന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ച താരത്തിന് ലഭിച്ച കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം
എന്നായിരുന്നു അനുമോളുടെ പോസ്റ്റിനടിയിൽ യുവാവിന്റെ കമന്റ് അതിന് അനുമോൾ നൽകിയ മറുപടി ഇങ്ങനെ മനസിലായില്ല ..സ്വന്തം വീട്ടില്‍ ഉള്ലോരോട് പറയു എന്‍റെ രാത്രികളും പകലുകളും എന്നും നല്ലതാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി അശ്‌ളീല സന്ദേശങ്ങൾ ലഭിക്കുന്നതായി നേരത്തെ താരം പറഞ്ഞിരുന്നു. ചില ആളുകൾ കമന്റിലൂടെ അശ്ലീലം പറയുന്നതും താരം വെളിപ്പെടുത്തിയിരുന്നു.