കന്നഡ ചലച്ചിത്ര മേഖലയിൽനിന്നും മലയാത്തിലേക്ക് കടന്നുവന്ന താരമാണ് കനിഹ. മലയാള ചലച്ചിത്രത്തിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. പഴശ്ശി രാജ, ദ്രോണ, എന്നിട്ടും, ബാവൂട്ടിയുടെ നാമത്തിൽ, ഭാഗ്യ ദേവത, സ്പിരിറ്റ്, ഹൌ ഓൾഡ് ആർയു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വളരെ പെട്ടന്നാണ് മുൻനിര നായികമാരിലൊരാളായി മാറിയത്.
സിനിമ ജീവിതം ആരംഭിക്കുന്നതിന് മുൻപ് ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുകയായിരുന്നു കനിഹ. അഭിനയത്തിന് പുറമെ മോഡലിംഗിലും കഴിവ് തെളിയിച്ച താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ പഴശ്ശിരാജയുടെ ഒഡിഷനിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. ജീൻസും ടീഷർട്ടുമായിരുന്നു ഒഡിഷനുപോകുമ്പോൾ താൻ ധരിച്ചിരുന്നതെന്നും ഒരു ചരിത്ര സിനിമയുടെ ഓഡിഷൻ ആണെന്നൊന്നും അറിഞ്ഞിരുന്നില്ല എന്നും താരം പറയുന്നു.
ഹരിഹരൻ സർ ആയിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരാണെന്നൊന്നും തനിക്കപ്പോൾ അറിയില്ലായിരുനെന്നും താരം പറയുന്നു. തന്നെകണ്ടപ്പോൾ തന്നെ ഓൾ ദി ബെസ്റ്റ് എന്നുപറഞ്ഞു പോകാൻ പറയുകയാണ് ചെയ്തതെന്നും കനിഹ പറയുന്നു. അത് മനഃപൂർവ്വം തന്നെ ഒഴിവാക്കിയതായിട്ടാണ് തനിക്ക് തോന്നിയതെന്നും വീട്ടിൽചെന്നയുടൻ ഒരിക്കൽ കൂടി താൻ സാറിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും താൻ മുൻപ് അഭിനയിച്ച ഒരു ചിത്രത്തിലെ രഞ്ജിയുടെ വേഷം ചെയ്തുള്ള വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തുവെന്നും അതു കണ്ടയുടൻ ഓഫീസിൽ വന്ന കോസ്റ്റുമൊക്കെ ഇട്ട് ഡയലോഗ് പറയുവാൻ ആവശ്യപ്പെടുകയും ഒടുവിൽ പഴശ്ശി രാജയിൽ അഭിനക്കാൻ തനിക്ക് അവസരം ലഭിക്കുകയും ചെയ്തുവെന്നും താരം പറയുന്നു.