ഒന്നരമാസത്തിന് ശേഷം പത്തനംതിട്ട സ്വദേശിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കോവിഡ് 19 പടർന്ന് പിടിക്കുമ്പോളും ആശ്വാസകരമായ വാർത്തകളാണ് പത്തനംതിട്ടയിൽ നിന്നും വരുന്നത്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശയുടെ ഫലമാണ് നെഗറ്റീവായത്. ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായാൽ ആശുപത്രിയിൽ നിന്നും പോകാം എന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

45 ദിവസത്തിന് ശേഷമാണ് ഇവരുടെ ഫലം നെഗറ്റി‌വാക്കുന്നത്. മാർച്ച് 10 ന് രോഗം സ്‌ഥിതികരിച്ച രോഗി ഇറ്റലിയിൽ നിന്നും റാന്നിയിൽ എത്തിയ കുടുംവവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 8 നാണ്‌ ഇദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചത്.