ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക് ; മേപ്പടിയാൻ വിമർശനങ്ങൾക്കെതിരെ ശ്രീജിത്ത് പണിക്കർ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം നിർവഹിച്ച് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രം തീയറ്ററുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമയിൽ സംഘപരിവാർ രാഷ്ട്രീയം ഒളിച്ച് കടത്താനാണ് ഉണ്ണിമുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും ശ്രമിച്ചതെന്നാണ് ഉയരുന്ന വിമർശനം. കൂടാതെ ശബരിമല കാണിക്കുന്നതും സേവാഭാരതിയുടെ ആംബുലൻസ് കാണിക്കുന്നത് അടക്കമുള്ളവയെയും വിമർശിക്കുന്നുണ്ട്.

ഇപ്പോഴിതാ മേപ്പടിയാൻ റിവ്യൂകളിൽ തന്റെ ചിത്രങ്ങൾ കാണിച്ച് ഹിന്ദുത്വ അജണ്ട എന്ന് പറയുന്ന മാധ്യമങ്ങൾക്കെതിരെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആംബുലൻസും, കറുപ്പ് വസ്ത്രവും,ശബരിമലയും ഒക്കെ ഹിന്ദുത്വ അജണ്ട ആണെന്നും കൂടാതെ ഇതൊക്കെ കാണിക്കുന്ന കൂട്ടത്തിൽ ഞാനും ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും നിൽക്കുന്ന ചിത്രവും റിവ്യൂവിൽ കാണിക്കുന്നു എന്നും ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

  വന്നു കേറിയ പെണ്ണിനെ ആജീവനാന്തം കൂടെ നിർത്തണം എന്ന് ആഗ്രഹിക്കുന്നവർ , അവളെ കയ്യിലെടുക്കും .. സ്നേഹിക്കും, കരുതൽ കൊടുക്കും, അവളിലെ കുറവുകൾ കണ്ടെത്തി കൂട്ടത്തോടെ പരിഹസിക്കുന്നവർ ഓർക്കണം. അവൾ നിങ്ങൾക്കിടയിൽ ഒറ്റയ്ക്കാണ്; കല മോഹന്റെ കുറിപ്പ്:-

sreejith paniker with unni mukundan

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

അഞ്ചുനേരം മതേതരത്വം വിളമ്പുന്ന മീഡിയ മുക്കാലിൽ മേപ്പടിയാൻ റിവ്യൂ. ആംബുലൻസ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയിൽ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണത്രേ. ഉണ്ണിയുടെയും വിഷ്ണുവിന്റെയും കൂടെ ഞാൻ നിൽക്കുന്ന പടവും ഒക്കെ റിവ്യൂവിൽ കാണിക്കുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ… നീ പോയി ഒരു റബർ ബാൻഡ് എടുത്ത് നാല് വലി വലിക്ക്.

Latest news
POPPULAR NEWS