ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തീർന്ന് ; ഡ്രൈവർക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

വാഹങ്ങളിൽ പല തരത്തിലുള്ള സഹസികത കാണിക്കുന്നവരെ നമ്മൾക്ക് പരിചയമുണ്ടാകും. വാഹനം ഓടിക്കുമ്പോഴും ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്ന സമയങ്ങളിലും പലരും അപ്രതീക്ഷിത സഹസിക പ്രകടനങ്ങൾ കാഴ്ച വെയ്കാറുമുണ്ട്. സ്വന്തം വണ്ടികളിൽ സഹസിക പ്രകടനം കാഴ്ച വെയ്ക്കുന്നവരും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. അത്തരം ഒരു സഹസിക പ്രകടന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നല്ല താഴ്ചയുള്ള രണ്ട് ഇടങ്ങളുടെ ഇടയിലായി ഒരു സ്ലാബിൽ അതിന്റെ മുകളിൽ ഒരു കാറും. കാർ അവിടെ എങ്ങനെ വന്നു എന്ന ചോദ്യത്തിന് കൂടെ കാർ എങ്ങനെ വെളിയിൽ എത്തിക്കുമെന്നും വീഡിയോ കാണുന്ന ആരും ഒന്ന് ചിന്തിച്ചു പോകും. കാർ തിരിയുന്ന കൂട്ടത്തിൽ താഴെ വീണ് പോയേക്കാം എന്നും വീഡിയോയുടെ തുടക്കത്തിൽ ആർക്കും തോന്നിപോകും.

കാറിലേക്ക് ഒരു ഡ്രൈവർ എത്തുകയും പിന്നീട് കാർ റോഡിലേയ്ക്ക് ഓടിച്ചു കൊണ്ട് വരുന്നതുമാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. വീഡിയോ കാണുന്ന ഏതൊരു സഹസികന്റെയും നെഞ്ചിടിക്കുന്ന കാഴ്ച്ചയാണ് വീഡിയോയിൽ ഉള്ളത്. സ്ഥലം എവിടെയാണെന്നോ കാർ ഓടിക്കുന്ന ഡ്രൈവർ ആരാണെന്നോ വീഡിയോയിൽ വ്യക്തമല്ല. നിമിഷ നേരം കൊണ്ടാണ് സഹസികത്ത നിറഞ്ഞ ഇ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.