ഒമ്പതാം ക്ലാസുകാരിയുടെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ; പള്ളിക്കൽ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നിരന്തരം അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ പ്രതി ലൈംഗീക അവയവങ്ങളുടെ ചിത്രങ്ങളും, സ്വയംഭോഗം ചെയ്യുന്ന ചിത്രങ്ങളും പെൺകുട്ടിയുടെ വാട്സാപ്പ് നമ്പറിലേക്ക് അയക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട സ്‌കൂൾ അധികൃതർ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടെ നിരവധി അശ്ലീല മെസേജുകളും ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നു.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

അതേസമയം ദൃശ്യങ്ങൾ അയച്ച യുവാവിനെ അറിയില്ലെന്ന് പെൺകുട്ടി പോലീസിൽ പറഞ്ഞു. തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചു. സമാന രീതിയിൽ പലർക്കും ഇയാൾ മെസേജ് അയച്ചതായും നിരവധി അശ്ലീല ദൃശ്യങ്ങൾ ഫോണിൽ നിന്നും കണ്ടെടുത്തതായും പോലീസ് പറയുന്നു. അറസ്റ്റിലായ അജീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS