ഒമ്പതു വയസുകാരിയായ മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ച അയൽവാസിയോടൊപ്പം ഒളിച്ചോടിയ അമ്മയെയും അയൽവാസിയായ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം മകൾ അമ്മായോട് പറഞ്ഞെങ്കിലും, അച്ഛനോട് ഇക്കാര്യം പറഞ്ഞാൽ താൻ സുബാഷിനൊപ്പം പോകുമെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒടുവിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, അതിനു കൂട്ടുനിന്നതിനു യുവതിക്കെതിരെയും പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.