ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരുകാലത്ത് മലയാളികളുടെ മനംകവർന്ന നടിയായിരുന്നു സുനിത. പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച താരം 1986-ൽ മുക്ത എസ് സുന്ദർ സംവിധാനം ചെയ്ത’കൊടൈ മജായ്” എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തുന്നത്. ആന്ധ്രപ്രദേശുകാരിയായ സുനിത തന്നെയായിരുന്നു തൊണ്ണൂറുകളിലെ ഭൂരിഭാഗം സിനിമകളിലും നായികയായി തിളങ്ങിയത്. തമിഴിൽ കോടൈ മഴ വിദ്യ എന്നും വിദ്യശ്രീ എന്നും താരം അറിയപ്പെടുന്നു.

പൂക്കാലം വരവായ്, വാത്സല്യം, മൃഗയ, അപ്പു ,നീലഗിരി, സ്നേഹ സാഗരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള കുടുംബപ്രേക്ഷകർക്കിടയിൽ ഇടം നേടാനും താരത്തിന് സാധിച്ചു. 1990-ൽ ‘അനുകുലകോബ്ബ ഗണ്ട’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കന്നഡയിലേക്കുള്ള പ്രവേശനം. അറിയപെടുന്ന ഇന്ത്യൻ ക്ലാസിക്കൽ നർത്തകി കൂടിയാണ് സുനിത. തന്റെ മൂന്നാം വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന താരം 1996-ൽ രാജിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും വിട്ടുനിന്നു. ഇപ്പോഴും താരം നൃത്തരംഗത്ത് സജീവമാണ്. ഇന്ന് താരം അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായുള്ള നൃത്താഞ്‌ജലി സ്കൂൾ ഓഫ്‌ ഡാൻസിൽ ആർട്ടിസ്റ്റ് ഡയരക്ടറായ് പ്രവർത്തിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി സ്റ്റേജ് ഷോയും നൃത്തം പഠിപ്പിക്കലുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.

Also Read  നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ സിപിഎം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു