കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി. തന്റെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ യാഥാർഥ്യമില്ലെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി. പ്രവാസി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ചില പരിപാടികളിൽ നൃത്തം ചെയ്തിട്ടുണ്ടെന്നും ഇത് മാത്രമാണ് തനിക്ക് മോൻസൺ മായുള്ള ബന്ധമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
ഡോക്ടർ എന്ന നിലയിൽ മോൻസൺ തന്നെ ചികിത്സിച്ചിട്ടുണ്ടെന്നും എന്നാൽ അയാൾ ഡോക്ടർ ആണോ എന്നറിയില്ലെന്നും അയാളുടെ ചികിത്സയുടെ ഫലം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. തന്നെ വിഷമിച്ച ഒരു അസുഖമായിരു മുടി കൊഴിച്ചില്ലെന്നും അത് മാറാൻ തന്നെ സഹായിച്ചത് മോൻസൺ ആണെന്നും താരം പറയുന്നു.
ഒരുപാട് ആശുപത്രികളിൽ ചികിത്സ തേടിയിട്ടും മാറാത്ത തന്റെ അസുഖം മോൻസൺ മരുന്ന് നൽകിയപ്പോൾ മാറിയെന്നും. ഡോക്ടർ എന്ത് മരുന്ന് നൽകിയാലും അത് ഫലിച്ചിരുന്നതായും ശ്രുതി ലക്ഷ്മി പറഞ്ഞു. പക്ഷെ മോൻസൺ ഡോക്ടർ അല്ല എന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടി പോയെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.